Thursday, 6 September 2012

കവിത .      കെ.വി .സക്കീര്‍ ഹുസൈന്‍        
   കൂര


വയല്‍ വരമ്പിലെ
ഒരു കൂര
മഴക്കാലത്ത്‌
നിറഞ്ഞ വെള്ളത്തിലേക്ക്‌
ഉറങ്ങാന്‍
പോകുന്നു .

ചന്തയില്‍
അത് കാണാന്‍
ജനക്കൂട്ടം .

അതിനെ പറ്റി
പരദൂഷണം
പറയാന്‍
ചൊറിച്ചില്‍
പെട്ടി
രാവിലെ തൊട്ടു
വൈകുവോളം
വാചാല മാകുന്നു .

അയാള്‍
വെള്ളത്തില്‍ മഴ കൊണ്ട്
ഉറങ്ങുന്നു .

അതൊരു
കവിയാനെന്നരിയുമ്പോള്‍
നമ്മുടെ
സാംസ്‌കാരിക
ലോകത്തിനു
ഒരു നെഞ്ഞിടുപ്പുമില്ല.

പൂക്കള്‍
കൊണ്ട്
മരിച്ചവന്റെ മേല്‍
ഭാരം
വയ്ക്കുന്നവരെ .


ജീവിച്ചിരികുമ്പോള്‍
മുള്ളുകള്‍
തട്ടാതെ
സ്നേഹത്തിന്റെ ഒരു
പൂ ചൂടൂ ..
അവന്റെ മേല്‍ .

0  

Sunday, 4 March 2012

അക്ഷരങ്ങള്‍ പോകുന്നിടം




നാം തൂവിയെറിഞ്ഞ അക്ഷരങ്ങള്‍ 
ശൂന്യതയില്‍ 
നിറഞ്ഞു നിന്ന് 
പരസ്പരം സ്പന്ദിച്ചു 
എന്നെയും ,നിന്നെയും 
മുത്തം വെക്കുന്നു 
നാമറിയാതെ .

ആരോ ചരടയച്ചു 
പറത്തിയ പട്ടം പോലെ 
കയറിയും ഇറങ്ങിയും 
ഒഴുകി നടക്കുന്നു 
മോഹങ്ങള്‍ .

ഉള്‍ ദ്രവ്യങ്ങളില്‍ 
നമ്മെ കാത്തിരുന്നു 
നിദ്ര വെടിഞ്ഞതിന്റെ 
കനം തൂങ്ങും 
മുകവുമായ് കാലം .

ആദ്യാക്ഷരം 
കുത്തി വെക്കുമ്പോള്‍ 
തല മറച്ചിരുന്ന 
നാവില്ലാത്ത ഭാഷ 
പേറുന്നു ണ്ടാകും 
നോവ്‌ .

ഒരു നാള്‍ വെളിച്ചത്തിന്‍ 
പുറപ്പാട് കാണാനായി 
ഇടനാഴിയില്‍ 
നോമ്പേറ്റിരിക്കുംബോഴുണ്ട് 
മൌനത്തില്‍ പൊതിഞ്ഞ 
ഒരു ഭാഷ 
മണ്ണിലൂടെ 
കടന്നു പോകുന്നു .

    00

 
അക്ഷരങ്ങള്‍ പോകുന്നിടം ;-  ആദ്യ കവിതാ സമാഹാരത്തില്‍ നിന്ന് .

Thursday, 12 January 2012

ശില്പ്പങ്ങളുടെ ഉച്ചകോടി

പ്രിയ സുഹൃത്തുക്കളെ .,
എന്റെ രണ്ടാമതു കവിതാ സമാഹാരം ``ശില്പ്പങ്ങളുടെ ഉച്ചകോടി ``ഗ്രീന്‍ ബുക്സ് പുറത്തിറക്കിയിരിക്കുന്നു 
അവതാരിക ;- കെ .ഇ .എന്‍ .കുഞ്ഞഹമ്മദ് 
അന്‍പതോളം അച്ചടി മഷി പുരണ്ട കവിതകള്‍ ,വായിക്കുമല്ലോ ....

green books private limtd .
little road ,ayyanthole ,trussure-680003
ph; 0487 2361038, 
ph; 0487 2422515.