Sunday, 4 March 2012

അക്ഷരങ്ങള്‍ പോകുന്നിടം




നാം തൂവിയെറിഞ്ഞ അക്ഷരങ്ങള്‍ 
ശൂന്യതയില്‍ 
നിറഞ്ഞു നിന്ന് 
പരസ്പരം സ്പന്ദിച്ചു 
എന്നെയും ,നിന്നെയും 
മുത്തം വെക്കുന്നു 
നാമറിയാതെ .

ആരോ ചരടയച്ചു 
പറത്തിയ പട്ടം പോലെ 
കയറിയും ഇറങ്ങിയും 
ഒഴുകി നടക്കുന്നു 
മോഹങ്ങള്‍ .

ഉള്‍ ദ്രവ്യങ്ങളില്‍ 
നമ്മെ കാത്തിരുന്നു 
നിദ്ര വെടിഞ്ഞതിന്റെ 
കനം തൂങ്ങും 
മുകവുമായ് കാലം .

ആദ്യാക്ഷരം 
കുത്തി വെക്കുമ്പോള്‍ 
തല മറച്ചിരുന്ന 
നാവില്ലാത്ത ഭാഷ 
പേറുന്നു ണ്ടാകും 
നോവ്‌ .

ഒരു നാള്‍ വെളിച്ചത്തിന്‍ 
പുറപ്പാട് കാണാനായി 
ഇടനാഴിയില്‍ 
നോമ്പേറ്റിരിക്കുംബോഴുണ്ട് 
മൌനത്തില്‍ പൊതിഞ്ഞ 
ഒരു ഭാഷ 
മണ്ണിലൂടെ 
കടന്നു പോകുന്നു .

    00

 
അക്ഷരങ്ങള്‍ പോകുന്നിടം ;-  ആദ്യ കവിതാ സമാഹാരത്തില്‍ നിന്ന് .

8 comments:

  1. അക്ഷരങ്ങള്‍ അക്ഷരങ്ങള്‍.

    ReplyDelete
    Replies
    1. udaathamaaya snehathinum prolsahanahinum nanni..

      Delete
  2. ഒരു നാള്‍ വെളിച്ചത്തിന്‍
    പുറപ്പാട് കാണാനായി
    ഇടനാഴിയില്‍
    നോമ്പേറ്റിരിക്കുംബോഴുണ്ട്
    മൌനത്തില്‍ പൊതിഞ്ഞ
    ഒരു ഭാഷ
    മണ്ണിലൂടെ
    കടന്നു പോകുന്നു ....

    ഒരു സംശയം മാഷേ...വെളിച്ചത്തിന്‍ പുറപ്പാട് കാണാനായാണോ അതോ ഇരുളിന്‍ പുറപ്പാട് കാത്തിരിക്കുമ്പോഴാണോ മൌനത്തിന്‍ ഭാഷ മണ്ണിലൂടെ കടന്നു പോകുന്നത്..?

    ReplyDelete
  3. തൂവലില്‍ ആദ്യമായി എത്തുകയാണെന്നു തോന്നുന്നു. കവിത കൊള്ളാം. എങ്കിലും ചില വരികള്‍ ചരടയച്ചു പറത്തിയ പട്ടം പോലെ കൈ വിട്ടുപോയി. താങ്കളുടെ പുസ്തകങ്ങള്‍ക്ക് ആശംസകള്‍ .

    ReplyDelete
    Replies
    1. udaathamaaya snehathinum prolsahanahinum nanni..

      Delete
  4. മനോഹരമായ വരികള്‍ തൂവല്‍ പോലെ മൃദുലം ....ആശംസകള്‍

    ReplyDelete
  5. udaathamaaya snehathinum prolsahanahinum nanni..

    ReplyDelete