Monday, 30 May 2011
Monday, 23 May 2011
കുഞ്ഞുടുപ്പ്
[കുഞ്ഞുങ്ങളുടെ കബറിടം കണ്ടപ്പോള്‍ എഴുതിയതാണ് .. അടുത്തടുത്ത് അടുക്കി വെച്ചിരിക്കുന്നു .. മീസാന്‍ കല്ലുകള്‍ ..
കുഞ്ഞുങ്ങള്‍ മരിച്ചുപോയ ലോകത്തെ എല്ലാ മാതാപിതാക്കള്‍ക്കും സമര്‍പ്പിക്കുന്നു ..]
ഒരു കുഞ്ഞുടുപ്പ്
പാറി
കിടക്കുന്നു.
പൂപറിക്കേണ്ട
പ്രായത്തില്‍.
മടിത്തട്ടില്‍
അമ്മിഞ്ഞയൂട്ടുമ്പോലെ,
തലവെച്ച് കിടക്കുന്നു
അതിരു കല്ല്,
ജനല്‍പൊളി-
അടയ്ക്കുന്നേയില്ല-
കണ്ണ്.

Friday, 20 May 2011
Tuesday, 3 May 2011
ദര്പ്പണം
അപൂര്‍ണതയുടെ
തിക്കും
തിരക്കുമാണ്
നീണ്ട ക്യൂവില്‍
മരവിച്ച
മുഖ ഭാവങ്ങളെ
പ്രസന്നതയിലേക്ക്
മാറ്റിയുടുപ്പിക്കുന്നുണ്ടാകാം
വറ്റിയ
ചുണ്ടുകളില്‍ നിന്നും
ചിരിയുടെ കുഞ്ഞു ങ്ങളെ
തുറന്നു വിടുന്നുണ്ടാകാം..
വിക്കുള്ള വന്റെ
വരികളിലെ ഇടവേളകളില്‍
മൌനത്തിന്റെ മന്ദ ഹാസമകാം ...
മുടന്തുള്ളവന്റെ നീണ്ട
വഴികളില്‍
ചുരുണ്ടു കിടക്കുന്നുണ്ടാകാം ..
എങ്കിലും,സുഹൃത്തേ ......
നിന്നിലെക്കടുത്തടുത്തു
വരുന്നുണ്ടൊരു
പിണക്കം
എന്നിലേക്കിങ്ങനെ ഒളിഞ്ഞു
നോക്കുന്നതിനു.
൦
Subscribe to:
Posts (Atom)