Monday 23 May 2011

കുഞ്ഞുടുപ്പ്‌


[കുഞ്ഞുങ്ങളുടെ കബറിടം കണ്ടപ്പോള്‍ എഴുതിയതാണ് .. അടുത്തടുത്ത്‌ അടുക്കി വെച്ചിരിക്കുന്നു .. മീസാന്‍ കല്ലുകള്‍ .. 
കുഞ്ഞുങ്ങള്‍ മരിച്ചുപോയ ലോകത്തെ എല്ലാ മാതാപിതാക്കള്‍ക്കും സമര്‍പ്പിക്കുന്നു ..]


ഒരു കുഞ്ഞുടുപ്പ്‌
പാറി
കിടക്കുന്നു.
പൂപറിക്കേണ്ട
പ്രായത്തില്‍.
മടിത്തട്ടില്‍
അമ്മിഞ്ഞയൂട്ടുമ്പോലെ,
തലവെച്ച് കിടക്കുന്നു
അതിരു കല്ല്‌,
ജനല്‍പൊളി-
അടയ്ക്കുന്നേയില്ല-
കണ്ണ്.





9 comments:

  1. എനിക്കൊന്നും മനസിലായില്ലാട്ടോ...
    കവിത മനസിലാവാന്‍ പണ്ടേ പിന്നിലാ...

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. തലയില്‍ ആള്‍ത്താമസം എനിക്കും ഇത്തിരി കുറവാണെയ്..

    ഒരു കുഞ്ഞുടുപ്പ്
    പാറി
    കിടക്കുന്നു-
    പൂ പറിക്കേണ്ട
    പ്രായത്തില്‍

    മടിത്തട്ടില്‍
    അമ്മിഞ്ഞയൂട്ടുമ്പോലെ
    തലവെച്ച് കീടക്കുന്നു
    അതിരു കല്ല്

    ജനല്‍ പൊളി- (പാളി എന്നാണോ?)
    അടയ്ക്കുന്നേയില്ല-
    കണ്ണ്..

    (ചുമ്മാ എഴുതി നോക്കീതാ, ശരിയാണോ?
    അല്ലെങ്കിലും ഇപ്പൊ പിടികിട്ടുന്നുണ്ട് കവിത)

    മീസാന്‍ കല്ലുകളെപ്പറ്റി ഒരു കഥ വായിച്ചിരുന്നു മുമ്പേ, ഒരു പ്രവാസിയുടേത്. പേരു മറന്നു.

    കവിത മനസ്സിലാവുന്നു, ആദ്യത്തെ കുറിപ്പ് വായിക്കുമ്പോള്‍.
    ആശംസകള്‍

    ReplyDelete
  4. കുഞ്ഞുങ്ങളുടെ മരണം നഷ്ടപ്പെട്ട നിഷ്കളങ്കതയുടെ ദുഖങ്ങളുടെ,കണ്ണീരിന്റെ,നിസ്സഹായതയുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുടെ ഓര്‍മ്മപ്പെടുത്തലാണ്.....
    വരികള്‍ക്ക് വ്യക്തത കുറഞ്ഞു പോയി എന്ന തോന്നല്‍ ശേഷിക്കുന്നു.

    കമന്റില്‍ Word verification ഒഴിവാക്കിക്കൂടെ?

    ReplyDelete
  5. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി ..

    ReplyDelete
  6. വിടരും മുൻപേ ഏതോ കൈവിരലുകളാൽ ഞെരിഞ്ഞമർന്നു പോയ എല്ലാ കുഞ്ഞുമക്കൾക്കും. ഒന്നു നൊന്തു

    ReplyDelete