അപൂര്‍ണതയുടെ
തിക്കും
തിരക്കുമാണ്
നീണ്ട ക്യൂവില്‍
മരവിച്ച
മുഖ ഭാവങ്ങളെ
പ്രസന്നതയിലേക്ക്
മാറ്റിയുടുപ്പിക്കുന്നുണ്ടാകാം
വറ്റിയ
ചുണ്ടുകളില്‍ നിന്നും
ചിരിയുടെ കുഞ്ഞു ങ്ങളെ
തുറന്നു വിടുന്നുണ്ടാകാം..
വിക്കുള്ള വന്റെ
വരികളിലെ ഇടവേളകളില്‍
മൌനത്തിന്റെ മന്ദ ഹാസമകാം ...
മുടന്തുള്ളവന്റെ നീണ്ട
വഴികളില്‍
ചുരുണ്ടു കിടക്കുന്നുണ്ടാകാം ..
എങ്കിലും,സുഹൃത്തേ ......
നിന്നിലെക്കടുത്തടുത്തു
വരുന്നുണ്ടൊരു
പിണക്കം
എന്നിലേക്കിങ്ങനെ ഒളിഞ്ഞു
നോക്കുന്നതിനു.
൦
ചെറിയ വാക്കുകളില്‍, നല്ല വരികളില്‍, മനോഹരമായ ഒരു കവിത.
ReplyDeleteമനോഹരം.........
ReplyDelete"അപൂര്‍ണതയുടെ
തിക്കും
തിരക്കുമാണ്
കണ്ണാടിക്കു മുന്നിലെ
നീണ്ട ക്യൂവില്‍" :നല്ല വരികള്‍
ആ ക്യൂവിന്റെ അവസാനം കിട്ടുന്ന സംതൃപ്തി ചെറുതൊന്നുമല്ല.
നന്നായിട്ടുണ്ട്
ആശംസകള്‍.
നല്ല വരികൾ.....
ReplyDeletenalla kavitha.....
ReplyDeleteashamsakal zahi..
കണ്ണാടിയെ പഴിക്കുവാണോ ;) കൊള്ളാം നിരീക്ഷണം
ReplyDeletesakeer ji,
ReplyDeletea very great experience to visit your blog but i can not understand your blog language .have a nice day.
നന്നായിട്ടുണ്ട് ആശംസകള്‍.....
ReplyDeleteകണ്ണാടി - തിരുത്തലിന്റെ ചൂണ്ടു പലക
ReplyDeleteതിരുത്താനാവാത്തതിന്റെ സങ്കടം
ഓര്‍മ്മപ്പെടുത്തലിനു നന്ദി
ആശംസകള്‍...........
നല്ല ആശയവും വരികളും. ആദ്യപകുതി കണ്ണാടിയുമായി പൊരുത്തം. മുഖഭാവങ്ങളിലെ പ്രസന്നത,വറ്റിയ ചുണ്ടുകളിലെ ചിരി. പിന്നെ ഭാവം മാറി, വിക്കുള്ളവന്റെ മൌനം, മുടന്തന്റെ വഴി. വീണ്ടും ദർപ്പണത്തിനോട്- എന്നിലേയ്ക്കൊളിഞ്ഞുനോക്കുന്നതിന് പിണക്കം.......? നല്ല ഭാവനാത്മകമായ വരികൾ.....
ReplyDeletevalare nannayittundu......... aashamsakal...........
ReplyDeleteആശംസകൾ...
ReplyDeleteഎല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി ..
ReplyDeleteചങ്ങാതി നന്നെങ്കില്‍ പിന്നെന്തിനിക്കാ കണ്ണാടി ..................
ReplyDelete