Friday, 21 October 2011

അനാഥം -അനന്തം .



(കവി അയ്യപ്പന്നു ആദരാഞ്ജലികള്‍ )

പാതയോരത്ത് 
ആറിതണുത്തു കിടന്നു 
ഒരു അനാഥമാം കവിതാ പുസ്തകം 
ആരോരുമറിയാതെ 

നെടുംബാത യറിഞ്ഞില്ല
അക്ഷരങ്ങളുടെ ചുണ്ടില്‍ 
ഉറുമ്പരിക്കുന്ന സത്യം 

നീ മരിച്ചെന്ന സത്യം 
ദഹിക്കാതെ  കിടക്കുന്നു 
ചെറു കുടലിന്‍ 
പല നാഭി കളിലും 

ഇല്ലാത്ത ഭാരം 
വഹിക്കുവാ നായുണ്ടൊരു 
നാടക ത്തിരയിളക്കം 
അണിയറ  നാടകത്തില്‍ 

വരുതിയാം തോഴ നെത്ര -
നിദ്ര മുടിച്ചുവെന്നാലും -നിന്‍റെ 
പേരില്‍ ചേക്കേറിടാമോരംബരചുംബി .

വാരി വിതറാനെന്‍
വാഗ്ദാനങ്ങ ളൊന്നു മില്ല 
വാറു പൊട്ടിയ വേദനയുടെ 
ചെറു വാക്കുകളല്ലാതെ .

******************




21 comments:

  1. നന്നായിരിക്കുന്നു...
    ആശംസകൾ...

    ReplyDelete
  2. ഒരു അനാഥമാം കവിതാ പുസ്തകം
    ആരോരുമറിയാതെ ....... അവസരോചിതം , സുന്ദരം ആശംസകള്‍

    ReplyDelete
  3. കവി ,അയ്യപ്പന് സ്മരണയുടെ ഒരു പിടി അക്ഷപ്പൂക്കള്‍ .സുരഭിലമോരോ ഇതളുകളും.കൂടെ ഒരു 'വീണപൂവി'ന്റെ 'അനാഥമായി ആറിത്തണുത്ത'വിഹ്വലതകളും....
    വളരെ നന്നായിട്ടുണ്ട് ,പ്രിയ കവീ ഓരോ വരിയും...അഭിനന്ദനങ്ങള്‍ !

    ReplyDelete
  4. പാതയോരത്ത്
    ആറിതണുത്തു കിടന്നു
    ഒരു അനാഥമാം കവിതാ പുസ്തകം
    ആരോരുമറിയാതെ


    നന്നായിട്ടുണ്ട്...

    ReplyDelete
  5. ബ്ലോഗിടങ്ങളിലൊന്നും അയ്യപ്പനുള്ള അനുസ്മരണങ്ങള്‍ കണ്ടില്ല.
    ഇവിടെ ഒരു നല്ല കവിതയിലൂടെ ആ പ്രതിഭയെ ആദരിക്കുന്നത് കാണുന്നത് ഏറെ സന്തോഷം നല്‍കുന്നു.

    ReplyDelete
  6. ഉള്ളറിഞ്ഞ ഓര്‍മ്മ

    ReplyDelete
  7. നന്ദി....ആദരാഞ്ജലികള്‍ ..!

    ReplyDelete
  8. ‘...ആരോരുമറിയാതെ പാതയോരത്തുകിടന്ന കവിതാപ്പുസ്തകം...’ തീർത്തും ശരി. ആദരാഞ്ജലികളോടൊപ്പം, കവിയുടെ അക്ഷരങ്ങളുടെകൂടെ ഞാനും സഞ്ചരിക്കുന്നു. ‘ഈ ഓർമ്മക്കുറിപ്പിന് നന്ദി.’

    ReplyDelete
  9. ഇവിടെ വൈകിയെത്തി. എങ്കിലും ഈ കൊച്ചു കവിത വൈകിയെങ്കിലും വായിക്കാന്‍ കഴിഞ്ഞുവല്ലോ ... സമാധാനം.
    രചയിതാവിന് അഭിനന്ദനങ്ങള്‍

    ReplyDelete
  10. വാരി വിതറാനെന്‍
    വാഗ്ദാനങ്ങ ളൊന്നു മില്ല
    വാറു പൊട്ടിയ വേദനയുടെ
    ചെറു വാക്കുകളല്ലാതെ .

    നന്നായിട്ടുണ്ട്..

    ReplyDelete
  11. ഇന്നെന്‍റെ എന്‍റെ ബ്ലോഗില്‍ വന്നപ്പോള്‍ ആണ് ചേട്ടനെ ആദ്യമായ് കാണുന്നത്
    കവിത വളരെ നന്നായിട്ടുണ്ട് കവി അയ്യപ്പനെ പോലെ ആരും അറിയാതെ പോകുന്ന എത്രയോ എഴുത്തുകാര്‍ നമുക്കിടയില്‍ ഇന്നും ജീവിക്കുന്നു ആശംസകള്‍ .........

    ReplyDelete
  12. ഓർമ്മകൾ കയ്യ്ക്കുന്നു,

    ReplyDelete
  13. enne prolsaahippikkunna ente prya suhruthukkalkku ,aathmaarthamaya nanni rekappeduthunnu ..

    ReplyDelete
  14. വളരെ നന്നായി ഈ അനുസ്മരണം.
    മനോഹര വരികൾ

    ReplyDelete
  15. പോകൂ പ്രിയപ്പെട്ട പക്ഷേ....
    പ്രാര്‍ഥനകള്‍...

    ReplyDelete
  16. rany dreams,avanthika basakaran .tnxx.

    ReplyDelete
  17. sakeer,
    thooval valere nannavunnund.....!

    ReplyDelete
  18. sakeer,
    thooval valere nannavunnund.....!

    ReplyDelete