Saturday, 8 October 2011

കള്ള പ്പൂച്ച .




വാക്കുകള്‍ കോരി നിറച്ച 
മോഹ വണ്ടികള്‍ 
നിരന്തരം 
കയറിയിറങ്ങുമ്പോള്‍ 
അറിയാതെ 
നമ്മുടെ റെയില്‍ പാളങ്ങളില്‍ 
തീ പടരുന്നു .

ഒഴുക്കിന്‍റെ ഗതി നോക്കി ചൂണ്ടയെരിഞ്ഞു
അണിയറയില്‍ കാത്തിരിക്കുന്നു 
അസുര കാലത്തിന്റെ 
ഹൃദയ മിടിപ്പുകള്‍ 

പ്രലോഭനങ്ങളുടെ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു 
നിഷ്കര്‍ഷതയാല്‍ അടച്ചിട്ട 
വാതിലുകള്‍ 
ഓരോന്നായി തുറന്നു കൊടുക്കുന്നേരം ..

പരിധിക്കു  പുറത്താകുന്ന 
ജീവിത പാത്രത്തില്‍ നിന്നും 
ചുടു ചോര മോന്തി കുടിക്കുന്നു 
കള്ള പ്പൂച്ച .
     
      ***

16 comments:

  1. വാക്കുകള്‍ കോരി നിറച്ച
    മോഹ വണ്ടികള്‍
    നിരന്തരം
    കയറിയിറങ്ങുമ്പോള്‍
    അറിയാതെ
    നമ്മുടെ റെയില്‍ പാളങ്ങളില്‍
    തീ പടരുന്നു...

    നല്ല വരികള്‍...

    ReplyDelete
  2. പൂച്ചകള്‍ അങ്ങനാ കണ്ണടച്ച് കുടിക്കും , ആര്‍ക്കു എന്ത് നഷ്ടപെടുന്നു എന്ന് അവര്‍ ഓര്‍ക്കുനില്ല ... ഓര്‍മ്മകള്‍ അവരെ അലട്ടാറിലല്ലോ ...... ആശംസകള്‍ ഞാന്‍ പുണ്യവാളന്‍

    ReplyDelete
  3. mobile phone മുതല്‍ നാമനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തങ്ങളിലേക്ക്...പ്രതിലോമങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന കവിതയിലെ ഓരോ വരിയും ആശയ സമ്പുഷ്ടം.അഭിനന്ദനങ്ങള്‍ ,സുഹൃത്തേ.

    ReplyDelete
  4. ആശംസകള്‍.....ആശയഗംഭീരം...

    ReplyDelete
  5. പ്രലോഭനങ്ങളും അതിന്റെ ചതിക്കുഴികളും
    നല്ല ആശയം അവതരണം.....നന്നായിട്ടുണ്ട്

    ReplyDelete
  6. നല്ല വരികളും ആശയങ്ങളും അഭിനന്ദനങ്ങള്‍

    ReplyDelete
  7. ഒന്നും മനസ്സിലായില്ല!!!

    ReplyDelete
  8. നന്നായിട്ടുണ്ട്.

    ReplyDelete
  9. പ്രലോഭനങ്ങളുടെ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു
    നിഷ്കര്‍ഷതയാല്‍ അടച്ചിട്ട
    വാതിലുകള്‍
    ഓരോന്നായി തുറന്നു കൊടുക്കുന്നേരം ..

    പരിധിക്കു പുറത്താകുന്ന
    ജീവിത പാത്രത്തില്‍ നിന്നും
    ചുടു ചോര മോന്തി കുടിക്കുന്നു
    കള്ളപ്പൂച്ച .


    നല്ല വരികള്‍.......
    ആശംസകള്‍....

    ReplyDelete
  10. എന്നിട്ടുമെന്തേ നമ്മുടെ തത്തമ്മകള്‍ കള്ളപ്പൂച്ചകളെ തിരിച്ചറിയുന്നില്ല....?

    ഇന്നിന്റെ വേവലാതി നന്നായി വരഞ്ഞിട്ട കവിത...!

    ReplyDelete
  11. വര്‍ത്തമാന കാല ജീവിതത്തിലേക്ക് തുറന്നു വെച്ച കണ്ണാടിയായി -കള്ളപ്പൂച്ച
    ഇതാണ് കവിത.അഭിനന്ദനങ്ങള്‍.....

    ReplyDelete
  12. പരിധിക്കു പുറത്താകുന്ന
    ജീവിത പാത്രത്തില്‍ നിന്നും
    ചുടു ചോര മോന്തി കുടിക്കുന്നു
    കള്ള പ്പൂച്ച .
    ..........................
    കള്ളാ പൂച്ചകള്‍ പെരുകുന്ന കാലം...ഇന്നത്തെ ചിന്ത വിഷയം, ആശംസകള്‍....

    ReplyDelete
  13. കുഞ്ഞൂസ് പറഞ്ഞപോലെ... ഈ കള്ളിപ്പൂച്ചകളെ തിരിച്ചറിയുന്നില്ലല്ലോ എന്നതാ കഷ്ടം !
    കവിത ഇഷ്ടായിട്ടോ.

    ReplyDelete
  14. കവിത ഇഷ്ടായി

    ReplyDelete
  15. enne prolsaahippikkunna ente prya suhruthukkalkku ,aathmaarthamaya nanni rekappeduthunnu ..ezuthinte boomikayol ithu polulla sneha sparshangal maatram thanne daaralam .........

    ReplyDelete