Wednesday 23 March 2011

അയനം


അബോധ പരമായ
ഒരു അറിവാണ്
ഘടികാരം

വിജനതയില്
നിലച്ച ഘടികാരത്തിലേക്ക്
ചിന്തയുടെ ഒഴുക്കിനെ കെട്ടഴിച്ചു
ആരോ
കാലം എന്ന കവിതയില്മുഴുകുന്നു

നിറഞ വൃത്ത ത്തിലേക്കു
ഇരുളിനെയും വെളിച്ചത്തെയും ആവാഹിച്ചു
ജീവിത പുസ്തകത്തിലെ
ഓരോരോ ദിവസത്തെ
നുള്ളിയെടുക്കുന്നു

അയനങ്ങളില്അനുഗാമിയായും
നിദ്രയില്അവധാനതയോടെ
മൌനം വരിച്ചും
ജീവിതത്തിന്റെ പുറത്തേറി സവാരിചെയ്യുന്നു

എവിടെനിന്നോ വഴി തെറ്റി വരുന്ന
കാറ്റിന്റെ കൂടെ ഒഴുകുന്ന
മേഘത്തെ പോലെ
ചുമന്നു ചുമന്നു മടുക്കുന്നു
ചില നേരങ്ങളില്
ഒരു ശവത്തെ
‌ ‍ ‍ ‍













No comments:

Post a Comment