Wednesday 23 March 2011

രാത്രി വണ്ടി

പുഴ കടന്നു പോകുന്ന
രാത്രി വണ്ടികളില്
അപഥ സഞ്ചാര
ഒളി വേഗങ്ങള്
തൃഷ്ണകല്മിഴി തുറന്നു
പതുക്കെ കടന്നു പോകും
ഒളിയിടങ്ങളിലേക്ക്
ഇരുട്ടിന്റെ യാമങ്ങളില്
നിലാവിന്റെ നെറുകയില്
മുത്തമിടാന്മോഹിച്ചു പോകും
പരല്മീനുകള്
വേര്പാടിന്റെ നാഴികയില്
അകലാന്പറ്റാത്തത്ര ഒഴുക്കില്പെട്ട്
ശ്വാസം മുട്ടും പരസ്പരം നമ്മള്
ശൂന്യ തയില്
പൊട്ടി വിടരുന്ന
മൌനത്തിന്റെ ഭാഷയില്ഇണപോലുമറിയാതെ
ഒരു കുതിച്ചു പായലിന്നു മെയ്യ്വഴങ്ങും
അപ്പോഴേക്കും
ബന്ധങ്ങളെ കോര്ത്തിണക്കി
ഇന്ജിനുകള്ചൂളം വിളിക്കുന്നുണ്ടാകും
ദേഹത്തെ കിടത്തി മോഹങ്ങളെത്ര -
റയില്പാളങ്ങള്കയറിയിറങ്ങി
നമ്മളറിയാതെ എത്ര രാത്രി വണ്ടികള്
പാലം കടന്നു പോയി
‍ ‍ ‍ ‍ ‍ ‍ ‍ ‍ ‍ ‍


No comments:

Post a Comment