Wednesday 23 March 2011

കല്ലടുപ്പ്

കണ്ണീര്
കാച്ചിയുതിയ
ഒരടുപ്പുണ്ടായിരുന്നു
അതിന്റെ
കല്ലടരുകള്ക്ക്
കാലം കേള്ക്കാതെ പോയ
പിടച്ചിലുണ്ടായിരുന്നു
സഹനം കണ്ട
വിറകു കൊള്ളികള്
നീറി നീറി
തേങ്ങുന്നുണ്ടായിരുന്നു
ഉടഞ്ഞുപോയ
മണ്ചട്ടിയിലെ
മല്സ്യക്കുഞ്ഞിനെത്തേടി
കടലിലെ ഒരമ്മ
വിരുന്നു വന്നിരുന്നു
ഇല്ലാത്ത അന്നത്തെ
വേവിച്ചു വേവിച്ചു
എത്ര കുന്നുകള്ഉറങ്ങിയിട്ടുണ്ടാകും
ചവര്പ്പന് യാഥാര്ത്ഥ്യം
കണ്ടു കണ്ടു
എത്ര കൂരകള്
ഉറക്കത്തിലേക്കു
വഴുതികാണും
അപ്പോഴും
കാരുണ്യത്തിന്റെ
ഹൃദയം പിളര്ത്തി
ഒരു നെല്ക്കതിര്
പിന്നെയും
ഉതിര്ന്നു കൊണ്ടിരുന്നു
‍ ‍ ‍ ‍ ‍ ‍‍ ‍ ‍ ‍

1 comment:

  1. വല്ലാത്ത വേദനയിലും ഒരു പ്രതീക്ഷ....
    അവസാനത്തെ കച്ചിതുരുമ്പ് പോലെ....
    നല്ല കവിത...

    ReplyDelete