പുക നിറഞ്ഞാല്
അടുക്കളയില്‍ കാണില്ല ഉമ്മയെ
നനവിനെ ഊതി മന്ത്രിച്ച്
അകത്തെ നിശ്വാസം
അടുപ്പോളം ചെല്ലുന്നുണ്ടാകും
ആയുസ്സോളം നീളം കൂടിയ
ചുണ്ടുകളാല്‍.
പിറക്കും മുന്പേ
ഉണര്ന്നു കാണും
ഉടുമുണ്ടില്ലാത്ത
അയക്കോറ പോലെ
ഉറുമിയിലാടും അടുക്കളയെ ,
എന്നാലും ഇല്ലാത്തതു പെരുപ്പിച്ചു
കത്തിക്കില്ല
എന്റെ ഉമ്മ.
വിഭവം നിരന്നാല്
ഉള്ളം പിടയുന്നുണ്ടാകും
പഴിയെ
പേടിച്ചു, പേടിച്ചു .
അമ്മിക്കല്ലില്‍ ഇഴഞ്ഞ്
അയലില്ഉലഞ്ഞു
വെളുക്കാതെ
അലക്കു കല്ലിലും ...
അന്തി പാതിരക്ക്
കിണറ്റു വക്കില്
ജീവിത ആഴങ്ങളെ
കരക്കെത്തിക്കാന്
ഏന്തി ഏന്തി വലയുന്നുണ്ടാകും .
0
അടുക്കളയില്‍ കാണില്ല ഉമ്മയെ
നനവിനെ ഊതി മന്ത്രിച്ച്
അകത്തെ നിശ്വാസം
അടുപ്പോളം ചെല്ലുന്നുണ്ടാകും
ആയുസ്സോളം നീളം കൂടിയ
ചുണ്ടുകളാല്‍.
പിറക്കും മുന്പേ
ഉണര്ന്നു കാണും
ഉടുമുണ്ടില്ലാത്ത
അയക്കോറ പോലെ
ഉറുമിയിലാടും അടുക്കളയെ ,
എന്നാലും ഇല്ലാത്തതു പെരുപ്പിച്ചു
കത്തിക്കില്ല
എന്റെ ഉമ്മ.
വിഭവം നിരന്നാല്
ഉള്ളം പിടയുന്നുണ്ടാകും
പഴിയെ
പേടിച്ചു, പേടിച്ചു .
അമ്മിക്കല്ലില്‍ ഇഴഞ്ഞ്
അയലില്ഉലഞ്ഞു
വെളുക്കാതെ
അലക്കു കല്ലിലും ...
അന്തി പാതിരക്ക്
കിണറ്റു വക്കില്
ജീവിത ആഴങ്ങളെ
കരക്കെത്തിക്കാന്
ഏന്തി ഏന്തി വലയുന്നുണ്ടാകും .
0
ഉമ്മമാരെ കുറിച്ചുള്ള എല്ലാ വര്‍ത്തമാനങ്ങളും ഉള്ളു വിങ്ങുന്ന കണ്ണീര്‍ തുള്ളികളിലാണ് അവസാനിക്കുക.
ReplyDeleteഞാന്‍ വരാന്‍ വൈകിയോ.
തീര്‍ച്ചയായും വീണ്ടും വരാം.