Wednesday, 23 March 2011

മൂന്നു കവിതകള്‍

ഇലകള്‍:

കാറിന്റെ ചാട്ടവാറേറ്റ്
ആടിയുലഞ്ഞു
വിനീതനായി
തൊഴുതു നില്ക്കുന്നു
പാവം
ഇലകള്
0
മറു പുറം :

ജീവിതത്തോട്
പിണങ്ങിയ
നനഞ്ഞൊരുഉടുപ്പ്
കാറ്റിനോട് കൊഞ്ചി
അയലില്
വെയില്കുടിച്ചു കുടിച്ചു
വരണ്ടു
വെറുതെ ഉണങ്ങുന്നു .
0
നെടുമ്പാത:

മുറിച്ചു നീന്താനവുന്നില്ല
ജീവിതമേ
നിന്റെ നെടുംബാതകള്
മിഴികളില്
ജലച്ചുംബനം കൊണ്ടുള്ള
മുത്തം വെക്കലും
നിദ്രകള്
പൊള്ളിക്കുന്ന
നിന്റെ
കിനാവിനെയും
          0

No comments:

Post a Comment