Wednesday, 23 March 2011

ചിത്രശലഭം


ചിത്രശലഭം എന്ന
ഒരു വാക്ക് എന്റെ ചെവിയില്നീ
തൂവിയെതെയുള്ളൂ
മനസ്സില്നിന്നും
ചിറകിട്ടടിക്കാന്തുടങ്ങി
ഒരു കൂട്ടം ആനന്ദങ്ങള്‍!

മുന്പ് ആരില്നിന്നോ
കേള്വിയാല്മാത്രം അറിഞ്ഞിരുന്ന
മനസ്സു
പൊതിഞ്ഞു വെച്ചിരുന്നു
പല നിറങ്ങളില്
ശലഭങ്ങളെ .

കുഞ്ഞു ചിറകു മായുള്ള
അതിന്റെ ആഗമനം
പരിസരത്തെ
കാട്ടു പൂവിന്റെ ഗന്ധം
വമിപ്പിക്കുമായിരുന്നു

എങ്കിലും ദയനീയമാണ്
കാഴ്ചകള്
തറയില്ഉറുമ്പുകളുടെ കടിയേറ്റ
ഒരു ചിത്ര ശലഭം
പകുതി നഷ്ടം വന്ന ചിറകുമായ്
ഹതാശയായ്ഇഴയുന്ന അവസ്ഥാന്തരങ്ങള്‍ .
‍ ‍ ‍ ‍ ‍ ‍





No comments:

Post a Comment