Friday, 19 April 2013
Wednesday, 27 March 2013
Saturday, 2 February 2013
ആതുരം
ബസ്സില്‍ കൂട്ട ബലാല്‍ സംഗത്തിന്നിരയായ പെണ്‍കുട്ടിക്ക് നീതി അവശ്യ പ്പെട്ടു ഇന്ത്യ ഗേറ്റില്‍ ഇരമ്ബിയ പ്രതിഷേത്തെ ബാരിക്കെടുകള്‍ക്ക് തടുക്കാനാവാതെ രാജ്യ തലസ്ഥാനം ചരിത്രത്തില്‍ ആദ്യമായ് ശരിക്കും ഞെട്ടി .ജല പീരങ്കി കൊണ്ടും കണ്ണീര്‍ വാതക വുമായ് വന്ന പോലീസുകാരെ സമരക്കാര് വിറപ്പിച്ചു .എന്നിട്ടും സമരത്തിന്റെ ശക്തി കുറക്കാന്‍ ഇതിന്നൊന്നും കഴിഞ്ഞിട്ടില്ല എന്നത് അശോസകരം. ലോകം മുഴുവന്‍ നടക്കുന്ന ഒരു ഉയിര്‌തെഴുന്നെല്‌പ്പിന്റെ ഉണര്‍വായി ഇതിനെ വിശേഷിപ്പിക്കാം .ഭരണ കൂടത്തിന്റെയും നിയമ പലകരുടെയും ,നിഷ് ക്രിയത്തം .ക്രിമിനലുകള്‍ ഉപയോഗപ്പെടുത്തുന്നു .അതിന്നു കാരണക്കാര്‍ ഭരണ കര്‍ത്താക്കള്‍ തന്നെയാണ് .ഈ പ്രധിഷേ അനിവാര്യം തന്നെ .ഇത് ആളി കത്തട്ടെ ......! — 

Friday, 18 January 2013
Thursday, 6 September 2012
കവിത . കെ.വി .സക്കീര്‍ ഹുസൈന്‍
കൂര
വയല്‍ വരമ്പിലെ
ഒരു കൂര
മഴക്കാലത്ത്
നിറഞ്ഞ വെള്ളത്തിലേക്ക്
ഉറങ്ങാന്‍
പോകുന്നു .
ചന്തയില്‍
അത് കാണാന്‍
ജനക്കൂട്ടം .
അതിനെ പറ്റി
പരദൂഷണം
പറയാന്‍
ചൊറിച്ചില്‍
പെട്ടി
രാവിലെ തൊട്ടു
വൈകുവോളം
വാചാല മാകുന്നു .
അയാള്‍
വെള്ളത്തില്‍ മഴ കൊണ്ട്
ഉറങ്ങുന്നു .
അതൊരു
കവിയാനെന്നരിയുമ്പോള്‍
നമ്മുടെ
സാംസ്‌കാരിക
ലോകത്തിനു
ഒരു നെഞ്ഞിടുപ്പുമില്ല.
പൂക്കള്‍
കൊണ്ട്
മരിച്ചവന്റെ മേല്‍
ഭാരം
വയ്ക്കുന്നവരെ .
ജീവിച്ചിരികുമ്പോള്‍
മുള്ളുകള്‍
തട്ടാതെ
സ്നേഹത്തിന്റെ ഒരു
പൂ ചൂടൂ ..
അവന്റെ മേല്‍ .
0
കൂര
വയല്‍ വരമ്പിലെ
ഒരു കൂരമഴക്കാലത്ത്
നിറഞ്ഞ വെള്ളത്തിലേക്ക്
ഉറങ്ങാന്‍
പോകുന്നു .
ചന്തയില്‍
അത് കാണാന്‍
ജനക്കൂട്ടം .
അതിനെ പറ്റി
പരദൂഷണം
പറയാന്‍
ചൊറിച്ചില്‍
പെട്ടി
രാവിലെ തൊട്ടു
വൈകുവോളം
വാചാല മാകുന്നു .
അയാള്‍
വെള്ളത്തില്‍ മഴ കൊണ്ട്
ഉറങ്ങുന്നു .
അതൊരു
കവിയാനെന്നരിയുമ്പോള്‍
നമ്മുടെ
സാംസ്‌കാരിക
ലോകത്തിനു
ഒരു നെഞ്ഞിടുപ്പുമില്ല.
പൂക്കള്‍
കൊണ്ട്
മരിച്ചവന്റെ മേല്‍
ഭാരം
വയ്ക്കുന്നവരെ .
ജീവിച്ചിരികുമ്പോള്‍
മുള്ളുകള്‍
തട്ടാതെ
സ്നേഹത്തിന്റെ ഒരു
പൂ ചൂടൂ ..
അവന്റെ മേല്‍ .
0
Friday, 30 March 2012
Tuesday, 27 March 2012
Tuesday, 20 March 2012
Sunday, 4 March 2012
അക്ഷരങ്ങള്‍ പോകുന്നിടം
നാം തൂവിയെറിഞ്ഞ അക്ഷരങ്ങള്‍
ശൂന്യതയില്‍
നിറഞ്ഞു നിന്ന്
പരസ്പരം സ്പന്ദിച്ചു
എന്നെയും ,നിന്നെയും
മുത്തം വെക്കുന്നു
നാമറിയാതെ .
ആരോ ചരടയച്ചു
പറത്തിയ പട്ടം പോലെ
കയറിയും ഇറങ്ങിയും
ഒഴുകി നടക്കുന്നു
മോഹങ്ങള്‍ .
ഉള്‍ ദ്രവ്യങ്ങളില്‍
നമ്മെ കാത്തിരുന്നു
നിദ്ര വെടിഞ്ഞതിന്റെ
കനം തൂങ്ങും
മുകവുമായ് കാലം .
ആദ്യാക്ഷരം
കുത്തി വെക്കുമ്പോള്‍
തല മറച്ചിരുന്ന
നാവില്ലാത്ത ഭാഷ
പേറുന്നു ണ്ടാകും
നോവ് .
ഒരു നാള്‍ വെളിച്ചത്തിന്‍
പുറപ്പാട് കാണാനായി
ഇടനാഴിയില്‍
നോമ്പേറ്റിരിക്കുംബോ ഴുണ്ട്
മൌനത്തില്‍ പൊതിഞ്ഞ
ഒരു ഭാഷ
മണ്ണിലൂടെ
കടന്നു പോകുന്നു .
00
അക്ഷരങ്ങള്‍ പോകുന്നിടം ;- ആദ്യ കവിതാ സമാഹാരത്തില്‍ നിന്ന് .
Thursday, 12 January 2012
ശില്പ്പങ്ങളുടെ ഉച്ചകോടി
പ്രിയ സുഹൃത്തുക്കളെ .,
എന്റെ രണ്ടാമതു കവിതാ സമാഹാരം ``ശില്പ്പങ്ങളുടെ ഉച്ചകോടി ``ഗ്രീന്‍ ബുക്സ് പുറത്തിറക്കിയിരിക്കുന്നു
അവതാരിക ;- കെ .ഇ .എന്‍ .കുഞ്ഞഹമ്മദ്
അന്‍പതോളം അച്ചടി മഷി പുരണ്ട കവിതകള്‍ ,വായിക്കുമല്ലോ ....
green books private limtd .
little road ,ayyanthole ,trussure-680003
ph; 0487 2361038,
ph; 0487 2422515.
Friday, 21 October 2011
അനാഥം -അനന്തം .
(കവി അയ്യപ്പന്നു ആദരാഞ്ജലികള്‍ )
പാതയോരത്ത്
ആറിതണുത്തു കിടന്നു
ഒരു അനാഥമാം കവിതാ പുസ്തകം
ആരോരുമറിയാതെ
നെടുംബാത യറിഞ്ഞില്ല
അക്ഷരങ്ങളുടെ ചുണ്ടില്‍
ഉറുമ്പരിക്കുന്ന സത്യം
നീ മരിച്ചെന്ന സത്യം
ദഹിക്കാതെ കിടക്കുന്നു
ചെറു കുടലിന്‍
പല നാഭി കളിലും
ഇല്ലാത്ത ഭാരം
വഹിക്കുവാ നായുണ്ടൊരു
നാടക ത്തിരയിളക്കം
അണിയറ നാടകത്തില്‍
വരുതിയാം തോഴ നെത്ര -
നിദ്ര മുടിച്ചുവെന്നാലും -നിന്‍റെ
പേരില്‍ ചേക്കേറിടാമോരംബരചുംബി .
വാരി വിതറാനെന്‍
വാഗ്ദാനങ്ങ ളൊന്നു മില്ല
വാറു പൊട്ടിയ വേദനയുടെ
ചെറു വാക്കുകളല്ലാതെ .
******************
Saturday, 8 October 2011
കള്ള പ്പൂച്ച .
വാക്കുകള്‍ കോരി നിറച്ച
മോഹ വണ്ടികള്‍
നിരന്തരം
കയറിയിറങ്ങുമ്പോള്‍
അറിയാതെ
നമ്മുടെ റെയില്‍ പാളങ്ങളില്‍
തീ പടരുന്നു .
ഒഴുക്കിന്‍റെ ഗതി നോക്കി ചൂണ്ടയെരിഞ്ഞു
അണിയറയില്‍ കാത്തിരിക്കുന്നു
അസുര കാലത്തിന്റെ
ഹൃദയ മിടിപ്പുകള്‍
പ്രലോഭനങ്ങളുടെ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു
നിഷ്കര്‍ഷതയാല്‍ അടച്ചിട്ട
വാതിലുകള്‍
ഓരോന്നായി തുറന്നു കൊടുക്കുന്നേരം ..
പരിധിക്കു പുറത്താകുന്ന
ജീവിത പാത്രത്തില്‍ നിന്നും
ചുടു ചോര മോന്തി കുടിക്കുന്നു
കള്ള പ്പൂച്ച .
***
Wednesday, 14 September 2011
Monday, 20 June 2011
Monday, 30 May 2011
Monday, 23 May 2011
കുഞ്ഞുടുപ്പ്
[കുഞ്ഞുങ്ങളുടെ കബറിടം കണ്ടപ്പോള്‍ എഴുതിയതാണ് .. അടുത്തടുത്ത് അടുക്കി വെച്ചിരിക്കുന്നു .. മീസാന്‍ കല്ലുകള്‍ ..
കുഞ്ഞുങ്ങള്‍ മരിച്ചുപോയ ലോകത്തെ എല്ലാ മാതാപിതാക്കള്‍ക്കും സമര്‍പ്പിക്കുന്നു ..]
ഒരു കുഞ്ഞുടുപ്പ്
പാറി
കിടക്കുന്നു.
പൂപറിക്കേണ്ട
പ്രായത്തില്‍.
മടിത്തട്ടില്‍
അമ്മിഞ്ഞയൂട്ടുമ്പോലെ,
തലവെച്ച് കിടക്കുന്നു
അതിരു കല്ല്,
ജനല്‍പൊളി-
അടയ്ക്കുന്നേയില്ല-
കണ്ണ്.

Friday, 20 May 2011
Tuesday, 3 May 2011
ദര്പ്പണം
അപൂര്‍ണതയുടെ
തിക്കും
തിരക്കുമാണ്
നീണ്ട ക്യൂവില്‍
മരവിച്ച
മുഖ ഭാവങ്ങളെ
പ്രസന്നതയിലേക്ക്
മാറ്റിയുടുപ്പിക്കുന്നുണ്ടാകാം
വറ്റിയ
ചുണ്ടുകളില്‍ നിന്നും
ചിരിയുടെ കുഞ്ഞു ങ്ങളെ
തുറന്നു വിടുന്നുണ്ടാകാം..
വിക്കുള്ള വന്റെ
വരികളിലെ ഇടവേളകളില്‍
മൌനത്തിന്റെ മന്ദ ഹാസമകാം ...
മുടന്തുള്ളവന്റെ നീണ്ട
വഴികളില്‍
ചുരുണ്ടു കിടക്കുന്നുണ്ടാകാം ..
എങ്കിലും,സുഹൃത്തേ ......
നിന്നിലെക്കടുത്തടുത്തു
വരുന്നുണ്ടൊരു
പിണക്കം
എന്നിലേക്കിങ്ങനെ ഒളിഞ്ഞു
നോക്കുന്നതിനു.
൦
Tuesday, 12 April 2011
Subscribe to:
Posts (Atom)





















